'ദിവ്യ എസ് അയ്യരെ മാറ്റിയാല്‍ എന്താണ് പ്രശ്‌നം? സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താ കാര്യം?' വിഴിഞ്ഞത്തു നിന്നും ദിവ്യ എസ്. അയ്യരുടെ മാറ്റത്തില്‍ തുറന്നടിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; ഉദ്യോഗസ്ഥരുടെ സ്വാഭാവിക സ്ഥലംമാറ്റത്തെ രാഷ്ട്രീയ വിവാദമാക്കാനും അദാനി വിഷയവുമായി കൂട്ടിക്കെട്ടാനും ശ്രമിക്കുന്ന പ്രതിപക്ഷ നീക്കങ്ങള്‍ പൊളിച്ച് വിഡി

 


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എം.ഡി. സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയ സംഭവത്തില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലകളില്‍ നിന്ന് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്നും, അവരെ മാത്രം മാറ്റിയാല്‍ എന്താണ് പ്രശ്‌നമെന്നും മുഖ്യമന്ത്രി ചോദിച്ചു. അദാനി ഗ്രൂപ്പിന് നോട്ടീസ് അയച്ചതിന്റെ പേരിലാണ് ദിവ്യയെ മാറ്റിയതെന്ന പ്രചാരണം തെറ്റാണെന്നും, സര്‍ക്കാര്‍ വകുപ്പുമേധാവികള്‍ ആര്‍ക്കൊക്കെ നോട്ടീസ് നല്‍കുന്നുവെന്ന് അന്വേഷിക്കലല്ല തന്റെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം എം.ഡി. സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദിവ്യ എസ്. അയ്യരുടെ മാറ്റത്തെപ്പറ്റി സി.പി.എം. നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ തുറന്നടിച്ച മുഖ്യമന്ത്രി, സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും തന്നെക്കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

ഒരു ഭരണമാറ്റം ഉണ്ടാകുമ്പോള്‍ ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി തന്ത്രപ്രധാന സ്ഥാനങ്ങളില്‍ അഴിച്ചുപണി നടക്കാറുണ്ട്. വിഴിഞ്ഞത്ത് ഒരുപാട് നാളായി സേവനമനുഷ്ഠിച്ചിരുന്ന പല ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. അതിലൊന്ന് മാത്രമാണ് ഈ മാറ്റം. വിഴിഞ്ഞം തുറമുഖ എം.ഡി.യായിരുന്ന ദിവ്യ എസ്. അയ്യരെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ജെറോമിക് ജോര്‍ജാണ് പുതിയ വിഴിഞ്ഞം തുറമുഖ എം.ഡി. വിഴിഞ്ഞം പോര്‍ട്ട് ഓഹരി കൈമാറ്റ വിവാദത്തില്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിനെയും സി.പി.എമ്മിനെയും മുഖ്യമന്ത്രി വീണ്ടും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് സര്‍ക്കാരിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന ആരോപണം തെറ്റാണ്. ഈ വിവരം നേരത്തെ അറിയാമായിരുന്നത് സി.പി.എം. മുഖപത്രമായ ദേശാഭിമാനിക്ക് മാത്രമായിരുന്നു. അദാനിയും എം.എസ്.സി. കമ്പനിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 2026 ജൂണ്‍ അഞ്ചിന് തന്നെ ദേശാഭിമാനി ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ആ വാര്‍ത്തയുടെ ഉറവിടം കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരായിരുന്നു. സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടക്കില്ല. അത്തരത്തിലുള്ള ഒരു അപേക്ഷ ലഭിച്ചാല്‍ അത് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

ഉദ്യോഗസ്ഥരുടെ സ്വാഭാവിക സ്ഥലംമാറ്റത്തെ രാഷ്ട്രീയ വിവാദമാക്കാനും അദാനി വിഷയവുമായി കൂട്ടിക്കെട്ടാനും ശ്രമിക്കുന്ന പ്രതിപക്ഷ നീക്കങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


 

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items