നെല്ലിമൂട് കുഴിപ്പള്ളത്ത് യുവാവിന് വെട്ടേറ്റ് മരിച്ചു; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും സംഘർഷം

 

 


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കടുത്ത് നെല്ലിമൂട് കുഴിപ്പള്ളത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.സംഭവത്തിൽ പ്രദേശത്ത് സംഘർഷാവസ്ഥ. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.കുഴിപ്പള്ളം സ്വദേശിയായ മനുവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മനുവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ  ആളുകൾ  ഏറ്റുമുട്ടുകയായിരുന്നു.ഇതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കുള്ളിൽ കുറച്ചുനേരം സംഘർഷാവസ്ഥ നിലനിന്നു.ആശുപത്രി ജീവനക്കാരുൾപ്പെടെ ചിലർക്കും ഈ സംഘർഷത്തിനിടെ പരിക്കേറ്റതായി വിവരം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു

 


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items