മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ രണ്ട്
വിമാനങ്ങള്‍ മുഖാമുഖം എത്തി. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
യാത്രക്കാരുമായി റണ്‍വേയില്‍ ഒരേസമയം എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും
വിമാനങ്ങള്‍ മുഖാമുഖം എത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ്
സംഭവം. റണ്‍വേയില്‍ നിന്ന് ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അവിടെ
നിന്നും മാറിപ്പോകുന്നതിന് മുന്‍പേ,
ഡല്‍ഹിയിലേക്ക് പറന്നുയരാന്‍ തയ്യാറെടുക്കുകയായിരുന്ന എയര്‍ ഇന്ത്യ
വിമാനം റണ്‍വേയില്‍ പ്രവേശിച്ചതാണ് അപകടസാഹചര്യം സൃഷ്ടിച്ചത്.
എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് എയര്‍
ഇന്ത്യ വിമാനം അടിയന്തരമായി ടേക്ക് ഓഫ് നിര്‍ത്തിവെച്ചതോടെ വന്‍ ദുരന്തം ഒഴിവായി.
മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ്
ടേക്ക് ഓഫ് റണ്‍ നിര്‍ത്തിവെച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നത് പാതിവഴിയില്‍
നിര്‍ത്തിവെച്ച് തിരികെ ബേയിലേക്ക് മാറ്റി.
സിലിഗുരിയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്
വിമാനമായിരുന്നു റണ്‍വേയില്‍ ഉണ്ടായിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം
വിമാനത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തുമെന്നും യാത്രക്കാര്‍ക്കായി ബദല്‍
സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട്
വിമാനങ്ങളിലുമായി എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമായിട്ടില്ല.
