കീവ്: യുക്രെയ്‌നില്‍
മിസൈല്‍ ആക്രമണം നടത്തി റഷ്യ. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തില്‍ 20പേര്‍ മരിച്ചു. യുക്രെയ്ന്‍
വ്യോമസേനയുടെ കണക്കുപ്രകാരം റഷ്യ 351 ഡ്രോണുകളും 68 മിസൈലുകളും പ്രയോഗിച്ചു. അതില്‍ 29 ബാലിസ്റ്റിക്
മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെത്തി. കീവ് ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം
നടന്നത്.
ഡ്രോണ്‍, മിസൈലുകള്‍ എന്നിവ നിര്‍മിക്കുന്ന
കീവിലെ ആയുധനിര്‍മാണശാലകളെയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അറ്റകുറ്റപ്പണി
നടത്തുന്ന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യയുടെ പ്രതിരോധ
മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ യുക്രെയ്ന്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ റഷ്യയില്‍ യുക്രെയ്ന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് കീവിലെ
ആക്രമണമെന്നും റഷ്യ പറഞ്ഞു. കീവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി
കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച കീവില്‍ റഷ്യന്‍
ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു.
