ലൈന്‍ അഴിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

 


മലപ്പുറം:വിരിപ്പാടം ഇടശ്ശരികോളനിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ പോസ്റ്റ് ഒടിഞ്ഞുവീണ് മരിച്ചു. കെ.എസ്.ഇ.ബി കാരാട് സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുരേഷ് ബാബുവാണ് ജോലിക്കിടയില്‍ ഉണ്ടായ അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. ലൈന്‍ അഴിച്ച് മാറ്റുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കെ, ഒരുവശത്തേക്ക് ചരിഞ്ഞ വൈദ്യുതി പോസ്റ്റ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞ് വീഴുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട സ്ഥലത്തുതന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items