കൊച്ചി:
പള്ളുരുത്തിയില്‍ ഒന്‍പതാം ക്ലാസുകാരിയെ രണ്ടു വര്‍ഷമായി ലൈംഗികമായി ഉപദ്രവിക്കാന്‍
ശ്രമിച്ച കേസില്‍ 76കാരനെ പോലിസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി കൊല്ലശ്ശേരി റോഡില്‍
താമസിക്കുന്ന മുഹമ്മദ് സാലിയെയാണ് പള്ളുരുത്തി പൊലീസ് പിടികൂടിയത്. പതിനാലുകാരിയായ
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം
ഇയാള്‍ക്കെതിരെ കേസെടുത്തത്. കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ ലൈംഗികമായി
ഉപദ്രവിക്കാന്‍ ശ്രമിക്കുക ആയിരുന്നു.
തുടര്‍നടപടികളുടെ
ഭാഗമായി തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍
കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍
ഇയാള്‍ കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. ഏകദേശം രണ്ടു വര്‍ഷം
മുന്‍പ് കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ അതിക്രമം ഉണ്ടാകുന്നത്. അന്നു
സൈക്കിളില്‍ പോകുന്നവഴി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ ദിവസവും
ശല്യപ്പെടുത്തുകയും അശ്ലീല സംസാരം നടത്തുകയും ചെയ്തതോടെ ഭയന്നു പോയ കുട്ടി
അമ്മയോട് വിവരം പറയുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ പോലിസ് സ്‌റ്റേഷനിലെത്തി
പരാതി നല്‍കി. മുന്‍പ് നടന്ന അതിക്രമങ്ങളും അതിനുശേഷമുണ്ടായ ശല്യപ്പെടുത്തലുകളും
ഉള്‍പ്പെടുത്തിയാണ് പൊലീസ് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതേ പ്രദേശത്തു
തന്നെ താമസിക്കുന്ന പ്രതി വീണ്ടും പലതവണ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍
ശ്രമിച്ചിരുന്നെങ്കിലും ഇത് പുറത്തുവന്നിരുന്നില്ല.
കഴിഞ്ഞ ദിവസം
നടന്നു പോവുകയായിരുന്ന കുട്ടിയെ പ്രതി വീണ്ടും സമീപിക്കുകയും മുന്‍പ് നടന്ന
കാര്യങ്ങള്‍ പരാമര്‍ശിച്ച് മോശമായ രീതിയില്‍ സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍
പ്രകടിപ്പിക്കുകയുമായിരുന്നു. ഇതോടെ ഭയന്ന കുട്ടി ഇക്കാര്യം ഉടന്‍ അമ്മയെ
അറിയിച്ചു. തുടര്‍ന്ന് കുടുംബം ഉടന്‍ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തി പരാതി
നല്‍കി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പ്രതിയുടെ അറസ്റ്റ്
രേഖപ്പെടുത്തുകയായിരുന്നു.
