കൊല്ലം: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം ഇഎസ്.ഐ ജങ്ഷനില്‍ കടയില്‍വീട്ടില്‍ അജ്മലിനെയാണ് (36) ചാത്തന്നൂര്‍ എ സി പി അനുരൂപിന്റെ നിര്‍ദ്ദേശപ്രകാരം എസ്.എച്ച്.ഒ നിയാസ്, എസ്.ഐമാരായ ആഷ്നി, സൗരവ് കൃഷ്ണ, സിപിഒമാരായ ചന്തു, ശ്രീക്കുട്ടന്‍, വിനോദ് എന്നിവരടങ്ങിയ സംഘം വീട്ടില്‍ നിന്നാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് നിലവില്‍ നാലു കേസുകള്‍ ഉണ്ട്. കണ്ണനല്ലൂരില്‍ തട്ടുകടയില്‍ ചമ്മന്തിക്ക് അടി ഉണ്ടാക്കിയത് ഉള്‍പ്പെടെയുള്ള കേസുകളാണ് ഇത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇയാളെ അഞ്ച് തവണ അറസ്റ്റ് ചെയ്തിരുന്നു.
