ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാണാതായ മലയാളി യുവതിയെ കണ്ടെത്തി.
ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ
വീട്ടില്‍ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.
ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍സ്
വിദ്യാര്‍ഥിനിയാണ് അഫിയ. ഓഖ്ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി
പതിനൊന്നരയോടെ മരുന്നു വാങ്ങാന്‍ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ്
ഒപ്പം താമസിക്കുന്നവര്‍ പൊലീസില്‍ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത്
എത്തി പരിശോധന നടത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ എടുക്കാതെയായിരുന്നു യുവതി പുറത്തു
പോയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയെ
കണ്ടെത്തിയത്.
