കൊല്ലത്ത് വീടിന്റെ പൂട്ട് തകര്‍ത്ത് അഞ്ചു പവനും 60,000 രൂപയും കവര്‍ന്നു; മോഷണം നടന്നത് വീട്ടില്‍ ആരുമില്ലാത്ത സമയത്ത്

 


ശാസ്താംകോട്ട: കൊല്ലം മുതുപിലാക്കാട്ട് വീടിന്റെ പൂട്ട് തകര്‍ത്ത് അഞ്ചുപവനും 60,000 രൂപയും കവര്‍ന്നു.മുതുപിലാക്കാട് പടിഞ്ഞാറ് കലാസദനത്തില്‍ തങ്കമണിയമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം.മോഷ്ടാവ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആറും കവർന്നു. തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. സുഖമില്ലാതായതോടെ  ഒരാഴ്ചയായി തങ്കമണിയമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സഹായിയായ സ്ത്രീ എല്ലാ ദിവസവും വീട്ടില്‍വന്ന് ഭക്ഷണം തയ്യാറാക്കി കൊണ്ടുപോകുമായിരുന്നു. ഇന്നലെ വീടിന്റെ കതക് തുറന്നുകിടക്കുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items