അഹമ്മദബാദ്:
ഐപിഎല്‍ കലാശപ്പോരാട്ടത്തിലെ പരാജയത്തിന് പിന്നാലെ റണ്ണറപ്പായ ഗുജറാത്ത് ടൈറ്റന്‍സ്
ടീമിന്‍റെ ബസ് അപകടത്തിലായി. ഫൈനല്‍ മത്സരത്തിന് ശേഷം അഹമ്മദാബാദിലെ
സ്റ്റേഡിയത്തില്‍ നിന്നും ഞായറാഴ്ച രാത്രി ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ്
കളിക്കാരും സഹപരിശീലകരും സഞ്ചരിച്ചിരുന്ന ആഡംബര ബസിന് സാങ്കേതിക തകരാര്‍
സംഭവിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന്
പരാജയപ്പെട്ടതിന്റെ കടുത്ത നിരാശയില്‍ മടങ്ങുകയായിരുന്ന ടീം അംഗങ്ങള്‍ക്ക് ഈ
യാത്രാ ദുരിതം ഇരട്ടി തിരിച്ചടിയാവുകയായിരുന്നു. എന്നാല്‍ കൃത്യസമയത്ത് ഇടപെടാന്‍
സാധിച്ചതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്.ബസിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്
അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യാത്രയ്ക്കിടയില്‍ ബസിനുള്ളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുകയും പെട്ടെന്ന് തന്നെ പുക ഉയരുകയും
ചെയ്യുകയായിരുന്നു. ബസിനുള്ളില്‍ പുക പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കളിക്കാര്‍ക്കിടയിലും
ജീവനക്കാര്‍ക്കിടയിലും കടുത്ത പരിഭ്രാന്തി പരന്നു. എന്നാല്‍ പുക ഉയര്‍ന്നത് കണ്ട ഡ്രൈവര്‍
സമയോചിതമായി വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടു. തുടര്‍ന്ന് ബസിനുള്ളിലുണ്ടായിരുന്ന
മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി വാഹനത്തിന് പുറത്തിറക്കുകയായിരുന്നു. ഷോര്‍ട്ട്
സര്‍ക്യൂട്ടിന് പിന്നാലെ വലിയ രീതിയില്‍ തീപിടിത്തം ഉണ്ടാകാതിരുന്നത് അപകടത്തിന്‍റെ
തീവ്രത കുറച്ചു. അതുകൊണ്ട് ബസിലുണ്ടായിരുന്ന കളിക്കാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും
പരിക്കുകള്‍ ഏല്‍ക്കാതെ സുരക്ഷിതരായി പുറത്തെത്താന്‍ സാധിച്ചു. ബസില്‍ നിന്ന്
ഇറങ്ങിയ ടീം അംഗങ്ങള്‍ക്ക് അര്‍ദ്ധരാത്രിയില്‍ ഒരു മണിക്കൂറോളം റോഡരികില്‍
കാത്തുനില്‍ക്കേണ്ടി വന്നു. വിവരമറിഞ്ഞ് എത്തിയ അധികൃതര്‍ മറ്റൊരു ബസ്
സംഭവസ്ഥലത്ത് എത്തിച്ച് കൊടുക്കുകയായിരുന്നു. ഈ ബസിലാണ് കളിക്കാരും സ്റ്റാഫും ഹോട്ടലിലേക്ക്
പോയത്. നിലവില്‍ കളിക്കാരും മാനേജ്‌മെന്റും
ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഔദ്യോഗികമായി അറിയിച്ചു.
