'എന്റെ ജീവിതം തിരികെ തന്ന കൃഷ്ണൻ'; നഷ്ടപ്പെട്ട എടിഎം കാർഡ് എത്തിക്കാൻ ഓട്ടോയോടിച്ചത് 6 മണിക്കൂർ; മലയാളിയുടെ സ്നേഹത്തിൽ മനസ്സ് നിറഞ്ഞ് വിദേശ സഞ്ചാരി; വൈറലായി ഇൻസ്റ്റാഗ്രാം കുറിപ്പ്; 'മലയാളി പൊളിയല്ലേ' എന്ന് സോഷ്യൽ മീഡിയ

 

വർക്കല: വഴിയിൽ വെച്ച് നഷ്ടപ്പെട്ടുപോയ എടിഎം കാർഡ്, മണിക്കൂറുകളോളം ഓട്ടോറിക്ഷ ഓടിച്ച് വന്ന് തിരികെ ഏൽപ്പിച്ച കൃഷ്ണൻ എന്ന ഓട്ടോ ഡ്രൈവറെയും മലയാളികളുടെ നന്മയെയും പ്രശംസിച്ച് വിദേശ വനിത. 'അയാൾക്ക് ഒരു ഹിന്ദു ദൈവത്തിന്റെ പേരാണ്, കൃഷ്ണൻ. എനിക്ക് എന്റെ ജീവിതം തന്നെയാണ് അദ്ദേഹം തിരികെ തന്നത്..."– ഒറ്റയ്ക്ക് കേരളം കാണാനിറങ്ങിയ ഒരു വിദേശ വനിത തന്റെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ച വാക്കുകളാണിത്.

'ഇന്ത്യവിറ്റ്കിൻ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പും വീഡിയോയും ഇപ്പോൾ വൈറലായിരിക്കുകയാണ്. വർക്കലയിൽ വെച്ച് യുഎസിലേക്ക് ചില സാധനങ്ങൾ അയക്കാൻ ഡിഎച്ച്എൽ (DHL) ഓഫീസിൽ എത്തിയപ്പോഴാണ് യുവതിക്ക് പണം ആവശ്യമായി വന്നത്. തുടർന്ന് സമീപത്തെ എടിഎം കൗണ്ടറിൽ കയറി പണം പിൻവലിച്ചെങ്കിലും തിരക്കിനിടയിൽ എടിഎം കാർഡ് അവിടെ മറന്നുവെച്ചു. പിന്നീട് കാർഡ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ് ഡിഎച്ച്എൽ ഓഫീസിൽ വിളിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല

തനിക്കറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ച് പ്രാർത്ഥിച്ച നിമിഷങ്ങളായിരുന്നു അതെന്ന് യുവതി പറയുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചു. അതേ എടിഎം കൗണ്ടറിലെത്തിയ കൃഷ്ണൻ എന്ന ഓട്ടോ ഡ്രൈവർക്ക് കാർഡ് ലഭിച്ചിരുന്നു. പിറ്റേന്ന് ഞായറാഴ്ചയായതിനാൽ ബാങ്ക് വഴി കാർഡ് ഉടമയ്ക്ക് അയച്ചുകൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. യുവതിയാണെങ്കിൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടാൻ തയാറെടുത്തു നിൽക്കുകയായിരുന്നു

യുവതി താമസിക്കുന്ന സ്ഥലം മനസ്സിലാക്കിയ കൃഷ്ണൻ, ഒട്ടും സമയം കളയാതെ തന്റെ രണ്ട് സുഹൃത്തുക്കളെയും കൂട്ടി രാത്രിയിൽ തന്നെ ഓട്ടോയുമായി ഇറങ്ങി. ഏതാണ്ട് ആറ് മണിക്കൂറിലധികം യാത്ര ചെയ്ത് ഒടുവിൽ അദ്ദേഹം യുവതിയുടെ അടുത്തെത്തി കാർഡ് സുരക്ഷിതമായി കൈമാറുകയായിരുന്നു. ഇരുവശത്തേക്കുമായി ഏതാണ്ട് 14 മണിക്കൂറോളമാണ് ഇവർ ഇതിനായി ഓട്ടോ ഓടിച്ചത്

കാർഡ് തിരികെ കിട്ടിയ സന്തോഷത്തിൽ യാത്രാക്കൂലിയും സമ്മാനവുമായി കൃഷ്ണന് പണം നൽകാൻ യുവതി തയാറായെങ്കിലും അദ്ദേഹം അത് വാങ്ങാൻ കൂട്ടാക്കിയില്ല. താനൊരു ബജറ്റ് യാത്രക്കാരിയാണെന്ന് കൃഷ്ണന് അറിയാമായിരുന്നെന്നും, പണം കളയാതെ കൈയിൽ സൂക്ഷിച്ചോളാനാണ് അദ്ദേഹം പറഞ്ഞതെന്നും യുവതി വികാരഭരിതയായി കുറിച്ചു.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items