പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍

 

 

ആറന്മുള: പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളെ നിര്‍ബന്ധിച്ച് മോഷണം നടത്തിയ കേസില്‍ പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങാനം ഉണ്ണൂലിക്കല്‍ പാറയിടുക്കില്‍ എസ്. സജിത്ത് (18) ആണ് പിടിയിലായത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മോഷണത്തിനായി നിര്‍ബന്ധിക്കുകയും ഇവരെ ഉപയോഗിച്ച് നെല്ലിക്കാലയിലുള്ള ഒരു വീടിന്റെ നെറ്റ് ഇളക്കി മാറ്റി ഒരു കയര്‍ കെട്ടി ചിമ്മിനിക്കുള്ളിലൂടെ ഇറങ്ങി വീടിനുള്ളിലെ മേശയില്‍ നിന്നും 5500 രൂപ മോഷ്ടിക്കുകയുമായിരുന്നു

പരാതി ലഭിച്ചയുടന്‍ ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സ്ഥലത്തെയും പരിസരത്തെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവര്‍ ആയിരിക്കാം കുറ്റകൃത്യത്തിന് പിന്നില്‍ എന്ന നിഗമനത്തില്‍ എത്തിയ പോലീസ് രീതിയില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്

പോലീസ് ഇന്‍സ്പെക്ടര്‍ വി. സജു, എസ്ഐ ആഷില്‍ രവി, സിപിഓമാരായ വിഷ്ണു, ജിഷ്ണു, ഉണ്ണികൃഷ്ണന്‍ എന്നിവ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items