വില്ലേജ് ഓഫിസറെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

 


തൃശൂര്‍: അനധികൃത മണ്ണെടുപ്പ് തടഞ്ഞതിന് വല്ലച്ചിറയില്‍ വില്ലേജ് ഓഫിസറെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചേ കാലിനായിരുന്നു ആക്രമണം. ടിപ്പറില്‍ അനധികൃത മണ്ണ് കടത്ത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ വെങ്ങിണിശ്ശേരി സ്വദേശി കോരന്‍വീട്ടില്‍ 42കാരന്‍ മിഥുന്‍, പഴുവില്‍ സ്വദേശി മാപ്പോലില്‍ വീട്ടില്‍ 27 കാരന്‍ നിഷില്‍ എന്നിവരാണ് അറസ്റ്റിലായത്

 പ്രതികള്‍ വല്ലച്ചിറ വില്ലേജ് ഓഫീസിന് സമീപമുള്ള പറമ്പില്‍ നിന്ന് ടിപ്പര്‍ ലോറിയില്‍ യുവാക്കള്‍ അനധികൃതമായി മണ്ണ് കയറ്റിയിരുന്നു. മണ്ണെടുക്കാന്‍ അനുമതിയുണ്ടോയെന്ന് വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും ചോദിച്ചു. ഇതില്‍ പ്രകോപിതരായ ടിപ്പര്‍ ലോറി ജീവനക്കാര്‍ ലോറിയുമായി ഉദ്യോഗസ്ഥര്‍ക്കു നേരെ പാഞ്ഞു. ജീവന്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞ് മാറി. എന്നാല്‍ കലിപൂണ്ട യുവാക്കള്‍ ടിപ്പര്‍ ലോറിയിടിച്ച് ഉദ്യോഗസ്ഥരുടെ ഇരുചക്ര വാഹനങ്ങള്‍ തകരാറിലാക്കി. സംഭവ ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതികളെ ചേര്‍പ്പ് പൊലീസ് പിടികൂടി. മണ്ണുമാന്തി യന്ത്രം, മണ്ണ് കടത്തിയ ടിപ്പര്‍ ലോറി, പ്രതികളുടെ കാര്‍ എന്നിവ പിടിച്ചെടുത്തു.

വല്ലച്ചിറ വില്ലേജ് ഓഫീസറായ വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി ഇത്തിക്കാട്ട് വീട്ടില്‍ ഷിനോടും വില്ലേജ് അസിസിറ്റന്റ് അരിമ്പൂര്‍ സ്വദേശി കാരണയില്‍ വീട്ടില്‍ ഷാജിയുമാണ് ആക്രമിക്കപ്പെട്ടത്. മിഥുന്റെ അനധികൃത മണ്ണുകടത്ത് മുന്‍പ് വില്ലേജ് ഓഫിസര്‍ പിടികൂടിയതിന്റെ മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മിഥുന്‍ മൂന്ന് ക്രിമിനല്‍കേസുകളിലെ പ്രതിയാണ്. നിഷില്‍ ചേര്‍പ്പ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസിലും പ്രതിയാണ്.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items