'പാര്‍ട്ടി ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും'; സ്പീക്കര്‍ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍


തിരുവനന്തപുരം: പാര്‍ട്ടി ഏത് ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്പീക്കര്‍ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കിയത്. സ്പീക്കര്‍ സ്ഥാനം ആണോ എന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടി തീരുമാനമെടുത്താല്‍ സന്തോഷപൂര്‍വ്വം അംഗീകരിക്കും. സ്പീക്കര്‍ പദവി എങ്ങനെയാണ് ചെറുതായി പോകുന്നത്. ചിലര്‍ സ്പീക്കര്‍ സ്ഥാനം ചെറുതാണെന്ന് സ്ഥാപിക്കുകയാണ്. ആളുകളുടെ കാഴ്ചപ്പാട് പോലെയാണ് അതെല്ലാമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.

പാര്‍ട്ടി തീരുമാനം അറിയിക്കുന്നത് വരെ അതില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. മന്ത്രിസ്ഥാനം തീരുമാനിക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. കേരളത്തില്‍ യുഡിഎഫ് മുന്നണി ഭംഗിയായി പോകണം എന്നതാണ് ജനങ്ങളുടെ ജനാഭിലാഷം. മന്ത്രി സ്ഥാനം തീരുമാനിക്കുന്നതിന് മുന്‍പ് ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഭാവികമാണ്. ജനങ്ങള്‍ക്ക് ഹാനികരമാകുന്ന ഒന്നും ഉണ്ടാകില്ലെന്നും തീരുമാനം വന്നാല്‍ എല്ലാം ഒരേ ദിശയില്‍ തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items