'ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗീയ പ്രചാരണം'; ഇത്തരം കൃമികളെ തിരിച്ചറിയണം; വർഗീയ പ്രചാരണത്തിന് വഴിയൊരുക്കിയത് യുഡിഎഫ്; വിമർശനവുമായി എം. ശിവപ്രസാദ്

 



തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വർഗീയ പ്രചാരണങ്ങൾക്കെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ബിജെപിയും കാസയും ചേർന്ന് മുസ്ലിം ലീഗിനെ മുൻനിർത്തി ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കുകയാണെന്ന് എം. ശിവപ്രസാദ് ആരോപിച്ചു. ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വർഗീയ ചേരിതിരിവിനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. "ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും താഴെയാണോ എംഎൽഎമാരും എൻഎസ്എസും എസ്എൻഡിപിയും" എന്ന പി.സി. ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള പ്രചാരണങ്ങൾക്ക് പിന്നാലെയാണ് ശിവപ്രസാദിന്റെ വിമർശനം. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകളെ വർഗീയവൽക്കരിക്കാനാണ് ഇത്തരം കുബുദ്ധികൾ ശ്രമിക്കുന്നതെന്ന് എം. ശിവപ്രസാദ് കുറിച്ചു.

എം ശിവപ്രസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: ബിജെപിയും കാസയും ചേർന്ന് ലീഗിനെ മുൻനിർത്തി ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യം വെച്ച് വർഗ്ഗീയ പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. ഇത്തരം കൃമികളെ തിരിച്ചറിയാനുള്ള വിവേകം കേരളത്തിനുണ്ട്! ലീഗിന് വഴങ്ങി ശ്രീ. കെ. സി.യെ ഹൈക്കമാൻഡ് ഒഴിവാക്കി എന്നാണ് ഈ കുബുദ്ധികൾ കേരളത്തിൽ പറയുന്നത്. എന്നാൽ ഞാൻ ചിന്തിക്കുന്നത് രാജ്യത്തെ ആർഎസ്എസിന്‍റെയും ബിജെപിയുടെയും അഭ്യർത്ഥന മാനിച്ച് കോൺഗ്രസ് ശ്രീ. കെ. സി.യെ ഡെൽഹിയിലും ശ്രീ. വി. ഡി.യെ കേരളത്തിലും നിർത്തി എന്നാണ്. ശ്രീ. കെ. സി.യെ പറ്റി കേരളത്തിലെ ലീഗ്ക്കാർ പറഞ്ഞതിനോട് ഈ കാര്യത്തിൽ ഞാൻ യോജിക്കുന്നു. വർഗീയ പ്രചാരണത്തിന് വഴി ഒരുക്കിയത് യുഡിഎഫ് ആണ്. എന്നാൽ അത് ചെറുക്കേണ്ടത് കേരളത്തിന്‍റെ ആകെ ഉത്തരവാദിത്വമാണ്. ഒറ്റക്കെട്ടായി ബിജെപിയുടെ വർഗീയ പ്രചാരണങ്ങളെ എതിർക്കാം!


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items