'മമ്മി ഇനിയെങ്കിലും മമ്മിക്ക് വേണ്ടി ജീവിക്കണം'; ബന്ധങ്ങൾ വേണം, പക്ഷേ ചത്ത് കിടന്നുള്ളത് വേണ്ട, ഒരു കൈ അകലത്തിൽ മതി; മനസു തുറന്ന് ആൻമരിയ

 


കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം ആൻ മരിയയുടെ കുടുംബവിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഫുഡ് വ്ലോഗർ ഷാൻ ജിയോയുമായുള്ള വേർപിരിയലിന് പിന്നാലെ തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ചും മകൾ നൽകുന്ന പിന്തുണയെക്കുറിച്ചും ആൻ മരിയ മനസ്സ് തുറന്നു. രണ്ട് വിവാഹബന്ധങ്ങൾ തകർന്നപ്പോഴും തളരാതെ കൂടെനിന്നത് മകളാണെന്ന് താരം പറയുന്നു. വീട്ടുകാർക്കും കൂടെയുള്ളവർക്കും വേണ്ടി മാത്രം ജീവിക്കുന്ന തന്റെ പ്രകൃതം മാറണമെന്ന് മകൾ ആഗ്രഹിക്കുന്നതായി ആൻ മരിയ പറഞ്ഞു. "മമ്മിക്ക് സെൽഫ് ലവ് ഇല്ല, സെൽഫ് കെയർ ഇല്ല എന്നാണ് മോൾ പറയുന്നത്. മമ്മി ഇനിയെങ്കിലും ഇഷ്ടമുള്ളത് പോലെ ജീവിക്കണം, എന്നെ നോക്കണ്ട, മറ്റുള്ളവർ എന്ത് പറയും എന്ന് ആലോചിക്കണ്ട എന്നൊക്കെ അവൾ പറയും. കൂടെയുള്ളവർക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ് എന്റേത്. പക്ഷേ, എനിക്ക് വേണ്ടി കൂടി ഞാൻ ജീവിക്കണമെന്നാണ് അവളുടെ പക്ഷം"- ആൻ മരിയ വ്യക്തമാക്കി.

ബന്ധങ്ങളിൽ അമിതമായ ആത്മബന്ധം കാണിക്കുമ്പോൾ താൻ തന്നെ തകർന്നുപോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്ന് താരം സമ്മതിക്കുന്നു. "സെപ്പറേറ്റായതിന് ശേഷം ഒരുപാട് കാര്യങ്ങൾ പഠിച്ചു. ബന്ധങ്ങൾ വേണം, പക്ഷേ ചത്ത് കിടന്നുള്ളത് വേണ്ട. ഒരു കൈ അകലത്തിൽ മതി ബന്ധങ്ങൾ എന്ന് തിരിച്ചറിഞ്ഞു. മോളുടെ തീരുമാനവും എന്നെ സംബന്ധിച്ച് വലുതായിരുന്നു. എല്ലാം മനസ്സിലാക്കാവുന്ന പ്രായമായപ്പോൾ, 'മമ്മി മമ്മിയുടെ തീരുമാനം എടുത്തോളൂ' എന്നാണ് അവൾ പറഞ്ഞത്." മകളെ എല്ലാ കാര്യങ്ങളും അറിയിച്ചുതന്നെയാണ് താൻ വളർത്തുന്നതെന്ന് ആൻ മരിയ പറയുന്നു. തന്റെ അമ്മ തന്നെ വളർത്തിയ അതേ മാതൃകയാണ് താനും പിന്തുടരുന്നത്. ചോദിക്കുന്നതെല്ലാം സാധിച്ചുകൊടുക്കാറില്ലെന്നും, വിഷമങ്ങളും ഇല്ലായ്മകളും അറിയിച്ചുതന്നെയാണ് മകളെ വളർത്തുന്നതെന്നും ആൻ മരിയ ഒരു അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items