'വി.ഡി. സതീശനെ തികഞ്ഞ മന​സ്സോടെ സ്വാഗതം ചെയ്യുന്നു'; നിയമസഭാ കക്ഷി യോഗം ഇന്ന് 4ന്; 63 എംഎൽഎമാരും എത്തും; ഗവർണറെ കണ്ടശേഷം സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമെന്ന് സണ്ണി ജോസഫ്


തിരുവനന്തപുരം: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ച ഹൈക്കമാൻഡ് തീരുമാനം ആവേശത്തോടെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഹൈക്കമാൻഡ് നിർദേശം കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. സതീശന്റെ നേതൃത്വത്തെ സഹർഷം സ്വീകരിക്കുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

എഐസിസി നിരീക്ഷകർ എത്തുന്നതിലെ മാറ്റം പരിഗണിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന നിയമസഭാ കക്ഷി യോഗം വൈകുന്നേരം നാലു മണിയിലേക്ക് മാറ്റിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ള നിരീക്ഷകർ യോഗത്തിൽ സംബന്ധിക്കും. നിയമസഭാ അസംബ്ലി ഹാളിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ 63 എംഎൽഎമാരും പങ്കെടുക്കും.

ഈ യോഗത്തിലാകും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഐകകണ്ഠ്യേന നാമനിർദേശം ചെയ്യുക. ഇതിനുശേഷം വൈകുന്നേരത്തോടെ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ഗവർണറുമായി ചർച്ച ചെയ്ത ശേഷം സത്യപ്രതിജ്ഞാ തീയതിയും സമയവും ഔദ്യോഗികമായി തീരുമാനിക്കുമെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items