മെഗാസ്റ്റാർ
ചിരഞ്ജീവിയും സൂപ്പർഹിറ്റ് സംവിധായകൻ ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന പുതിയ
ചിത്രത്തിന് (താൽക്കാലികമായി #Chiru158 / #ChiruBobby2) പൂജ ചടങ്ങുകളോടെ തുടക്കമായി. വൻ വിജയമായിരുന്ന 'വാൾട്ടെയർ
വീരയ്യ'യ്ക്ക് ശേഷം ഈ കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ സിനിമാ
ലോകവും ആരാധകരും വലിയ പ്രതീക്ഷയിലാണ്. പ്രശസ്ത നിർമ്മാണ കമ്പനിയായ കെ.വി.എൻ
പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണനാണ് ഈ ബിഗ് ബഡ്ജറ്റ് ഹൈ-വോൾട്ടേജ്
എന്റർടെയ്‌നർ ചിത്രം നിർമ്മിക്കുന്നത്.
കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ശ്രദ്ധേയമായ നിരവധി വൻകിട
പ്രോജക്ടുകൾ സമ്മാനിച്ച കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ
ചിരഞ്ജീവി ചിത്രം.
സിനിമയുടെ
തുടക്കം കുറിച്ചുള്ള പൂജ ചടങ്ങ് മെഗാ കുടുംബത്തിന്റെ ഒത്തുചേരൽ കൊണ്ട് ഒരു വൻ
ജനകീയ ഉത്സവമായി മാറി. പവർ സ്റ്റാർ പവൻ കല്യാൺ, നാഗബാബു
എന്നിവർ മുഖ്യാതിഥികളായി എത്തിയതോടെ വേദിയിൽ മെഗാ ത്രയം ഒന്നിച്ചു.ചിത്രത്തിന്റെ
ആദ്യ ഷൂട്ടിംഗ് ഷോട്ടിനായി പവൻ കല്യാൺ ഫസ്റ്റ് ക്ലാപ്പടിച്ചു.ചിരഞ്ജീവിയുടെ മകളും
കോസ്റ്റ്യൂം ഡിസൈനറുമായ സുസ്മിത കൊനിഡെല ക്യാമറ സ്വിച്ച് ഓൺ കർമ്മം
നിർവ്വഹിച്ചു.പ്രശസ്ത സംവിധായകൻ വി. വി. വിനായക് ആണ് ചിത്രത്തിന്റെ ആദ്യ ഷോട്ട്
സംവിധാനം ചെയ്തത്. ചടങ്ങിൽ പ്രമുഖ ചലച്ചിത്ര പ്രവർത്തകരായ ബി. ഗോപാൽ, കോദണ്ഡരാമി റെഡ്ഡി, നാഗബാബു എന്നിവർ ചേർന്ന് തിരക്കഥ
അണിയറപ്രവർത്തകർക്ക് കൈമാറി. കെ.വി.എൻ പ്രൊഡക്ഷൻസിൽ നിന്നുള്ള ലോഹിത്തും സംഘവും
ഉൾപ്പെടെ ടോളിവുഡിലെ പ്രമുഖ സംവിധായകരും നിർമ്മാതാക്കളും ചടങ്ങിൽ
സാന്നിധ്യമറിയിച്ചു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും അഭിനേതാക്കളെക്കുറിച്ചുള്ള
പ്രഖ്യാപനവും വരും ദിവസങ്ങളിൽ ഉണ്ടാകും.