നായകനെക്കാൾ ഉയരം കുറവാണെന്ന് തോന്നിക്കാൻ കാലുകൾ വളച്ചുവെച്ച് നിന്നു'; വേഷങ്ങൾ നഷ്ടമായി; സിനിമയിൽ നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞ് പൂജ ബത്ര

 


മുംബൈ: സിനിമാലോകത്ത് തന്റെ ഉയരം വലിയൊരു വെല്ലുവിളിയായിരുന്നുവെന്ന് വെളിപ്പെടുത്തി നടി പൂജ ബത്ര. ഉയരം കൂടുതലായതിനാൽ മികച്ച പല വേഷങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്നും ഹാർപേഴ്സ് ബസാർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. തന്റെ മാതൃകയായ സംഗീത ബിജ്‌ലാനി നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് പൂജ വെളിപ്പെടുത്തി.

 

"നീ മോഡലായതിനാലും ഉയരം കൂടുതലായതിനാലും സിനിമയിൽ അവസരം ലഭിക്കില്ലെന്നായിരുന്നു സംഗീത പറഞ്ഞിരുന്നത്. മികച്ച നടിയായിട്ടും എട്ടു വർഷം മാത്രം കരിയർ നീണ്ടുനിന്ന സ്വന്തം അനുഭവത്തിൽ നിന്നായിരുന്നു അവരുടെ ആ വാക്കുകൾ. അത് ശരിയാണെന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടു" - പൂജ പറഞ്ഞു.

ചിത്രീകരണത്തിനിടയിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും താരം മനസ്സ് തുറന്നു. ക്ലോസ് അപ്പ് ഷോട്ടുകൾ എടുക്കുമ്പോൾ നായകനെക്കാൾ ഉയരം കുറവാണെന്ന് തോന്നിപ്പിക്കാൻ കാലുകൾ വളച്ചുവെച്ച് നിൽക്കേണ്ടി വന്നിട്ടുണ്ട്. നായകന്മാരെ അലോസരപ്പെടുത്താതിരിക്കാൻ ഉയരം കുറഞ്ഞു കാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും നിർബന്ധിതയായിരുന്നുവെന്ന് പൂജ വെളിപ്പെടുത്തി. എന്നാൽ, ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് തന്റെ ഉയരം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ലെന്ന് പൂജ പറയുന്നു. "നീ ധൈര്യമായി ഹീൽസ് ധരിച്ചോളൂ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നായിരുന്നു സൽമാന്റെ നിലപാട്. തന്റെ ഉയരത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന് അത്രമേൽ ആത്മവിശ്വാസമുണ്ടായിരുന്നു" - താരം കൂട്ടിച്ചേർത്തു. മോഡലിങ്ങിൽ നിന്ന് സിനിമയിലെത്തിയ പൂജ ബത്ര തൊണ്ണൂറുകളിൽ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items