തിരുവനന്തപുരം:
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് ബിനീഷ് കോടിയേരി. ഫെയ്‌സ്ബുക്ക്
കുറിപ്പിലൂടെയാണ് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് ബിനീഷ് ആശംസകൾ പങ്കുവെച്ചത്. 'ഇനി താങ്കൾ എന്റെ കൂടി മുഖ്യമന്ത്രിയാണ്' എന്ന്
കുറിച്ച ബിനീഷ്, വികസന പാതയിൽ കേരളത്തെ കൂടുതൽ ശക്തിയോടെ
നയിക്കാൻ സതീശന് സാധിക്കട്ടെ എന്നും ആശംസിച്ചു.
വികസനകാര്യങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ മുന്നോട്ട്
കൊണ്ടുപോകാൻ പുതിയ നേതൃത്വത്തിന് സാധിക്കണമെന്ന് ബിനീഷ് കുറിപ്പിൽ പറയുന്നു.
രാഷ്ട്രീയമായ ആശയവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും ജനക്ഷേമത്തിനായി എല്ലാവർക്കും
ഒന്നിക്കാനാകണം. വികസനകാര്യങ്ങളിൽ ഒരുമിച്ച് നിൽക്കുമെന്നും എന്നാൽ എതിർക്കേണ്ട
വിഷയങ്ങളിൽ ജനാധിപത്യപരമായി എതിർപ്പ് രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.