അയല്‍വാസിയെ കത്തി കൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ചയാള്‍ അറസ്റ്റില്‍

 


കൊടുമണ്‍: അയല്‍വാസിയെ കത്തികൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി എന്ന സ്ഥലത്ത് പുത്തന്‍വീട്ടില്‍ നരേന്ദ്രന്‍ മകന്‍ വിനീത് (34) എന്നയാളെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പറപ്പട്ടി സ്വദേശിയായ കണ്ടത്തില്‍ വീട്ടില്‍ സന്തോഷിനെയാണ് വിനീത് കത്തികൊണ്ടും കോടാലികൈ കൊണ്ടും ആക്രമിച്ചത്. സന്തോഷിന്റെ കയ്യില്‍ നിന്നും വിനീത് വാങ്ങിയ പണം തിരികെ ചോദിച്ചതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്എച്ചഒ ശ്രീലാല്‍ ചന്ദ്രശേഖരന്‍, എസ്‌ഐമാരായ ജിനു, അനൂപ് എസ് സിപി അലക്‌സ് എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items