ആരോഗ്യവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തയാള്‍ റിമാന്‍ഡില്‍

 


പന്തളം: ആരോഗ്യവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തയാള്‍ റിമാന്‍ഡിലായി. ആരോഗ്യവകുപ്പിന്റെ സര്‍വ്വേയുടെ ഭാഗമായുള്ള വിവരശേഖരണത്തിനായി പന്തളം നഗരസഭയുടെ 34ആം വാര്‍ഡില്‍ ചേരിക്കല്‍ എന്ന സ്ഥലത്തെത്തിയ പന്തളം ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ഡ്യൂട്ടി നടത്തപ്പെടുകയും ചെയ്തയാളെ പന്തളം പോലീസാണ് അറസ്റ്റ് ചെയ്തത്. പന്തളം ചേരിക്കല്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ധനേഷ് (34) ആണ് അറസ്റ്റിലായത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തങ്ങള്‍ സര്‍വേയുടെ ഭാഗമായി വന്നവരാണെന്ന് പറഞ്ഞിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഇത് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ ധനേഷും ഇയാളുടെ അമ്മ വത്സലയും ചേര്‍ന്നാണ് ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്. പന്തളം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ സജീഷ് കുമാര്‍ , എസ്‌ഐ വിനോദ് കുമാര്‍ , എഎസ്‌ഐ സുരേഷ്, എസ് സിപിഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items