പന്തളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികഅതിക്രമം കാട്ടിയ കേസില്‍ പന്തളം തെക്കേക്കര മന്നം നഗര്‍ എന്ന സ്ഥലത്ത് ശ്രുതി നിലയം വീട്ടില്‍ അനുകൃഷ്ണന്‍ (33) എന്നയാളെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് കുട്ടിയുടെ ബന്ധുവിന്റെ പരാതിയില്‍ കേസെടുത്ത പന്തളം പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍ , സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍ പോലീസ് ഉദ്യോഗസ്ഥനായ ശരത്ത് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
