ചിറ്റാര്‍ : ചിറ്റാര്‍ സ്വദേശി പാറക്കടവില്‍ വീട്ടില്‍ പി ജെ മാത്യുവിന്റെ മകന്‍ ടോണി മാത്യു (34) വിനെയാണ് ചിറ്റാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതിയെ ഭര്‍ത്താവായ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ഭര്‍ത്താവില്‍ നിന്ന് ഉപദ്രവം ഉണ്ടാകാതിരിക്കുന്നതിനായി ഇവര്‍ കോടതിയില്‍ നിന്നും ഉത്തരവ് സമ്പാദിച്ചിട്ടുണ്ടായിരുന്നു. ഈ വിവരം അറിവുള്ള പ്രതി ഭാര്യ ജോലിക്ക് പോകുന്ന സമയം ഒരു കാറിലെത്തി വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും കാറില്‍ ഇരുന്നുകൊണ്ടുതന്നെ ഭാര്യയുടെ കൈപിടിച്ച് കാര്‍ ഓടിച്ചു പോയി അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
കോടതി
ഉത്തരവ് ലംഘിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍
ചേര്‍ത്ത് കേസെടുത്ത ചിറ്റാര്‍ പോലീസ് ഉടന്‍തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ചിറ്റാര്‍ പോലീസ് സ്റ്റേഷന്‍
സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പോലീസ് ഉദ്യോഗസ്ഥരായ സുമേഷ് ശ്രീകുമാര്‍ സജീവ്
എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
