തിരുവനന്തപുരം: കവടിയാറിൽ നടന്ന വാഹനാപകടത്തിൽ ചികിത്സയിൽ
കഴിഞ്ഞിരുന്ന ആഷിക്കും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ
ചികിത്സയിലായിരുന്നു ആഷിക്ക്. ഇന്ന് രാവിലെ ആറരയ്ക്കാണ് മരിച്ചത്. കഴിഞ്ഞ
വെള്ളിയാഴ്ചയാണ് കവടിയാറിൽ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും
ഗുരുതരമായി പരിക്ക് പറ്റിയത്. നൗഷിജ വെള്ളിയാഴ്ച മരിച്ചിരുന്നു. നിയന്ത്രണം
തെറ്റിയെത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി,
അതുവഴി
കാൽനടയായി വന്ന ആഷിക്കിനെയും നൗഷിജയെയും വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.