തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി.സതീശന്റെ സെക്രട്ടറിയാക്കി നിയമിക്കാന്‍ തീരുമാനിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. 2024 ഡിസംബര്‍ നാലു മുതല്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഖേല്‍ക്കര്‍. കേരളത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കിയതിന്റെ മുഖ്യചുമതലയും ഡോ രത്തനായിരുന്നു. ഇതോടെ പശ്ചിമ ബംഗാളില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സുവേന്ദു അധികാരി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയായി നിയമിച്ച കാര്യം ചൂണ്ടിക്കാട്ടി സൈബറിടങ്ങളില്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബറിടങ്ങളില്‍ വി ഡി സതീശനെ സഖാക്കള്‍ വിമര്‍ശിക്കുന്നത് തോല്‍വിയുടെ ആഘാതം ഉള്‍കൊള്ളാന്‍ സാധിക്കാതെയാണ്. സഖാക്കളുടെ ഈ വിമര്‍ശനങ്ങള്‍ തള്ളി രംഗത്തുവന്നിരിക്കയാണ് ഇടതു സഹയാത്രികനായ പ്രേംകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ വിമര്‍ശനം. കേരളത്തില്‍ വോട്ടിംഗ് തിരിമറി നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്നതാണ് പ്രേകുമാര്‍ ഉയര്‍ന്ന ചോദ്യം, അങ്ങനെയെങ്കില്‍ അത് തിരുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങുകയല്ലേ വേണ്ടത്? എന്തുകൊണ്ടാവും എല്‍ഡിഎഫ് അങ്ങനെ ചെയ്യാത്തത് എന്നും അദ്ദേഹം ചോദിക്കുന്നു.
വോട്ടിംഗ്
തിരിമറി നടന്നിട്ടുണ്ടെന്നാല്‍ അതിന് പ്രതിവിധി രത്തന്‍ ഖേല്‍ക്കറിനെ സീയെമ്മിന്റെ
സെക്രട്ടറിയാക്കാതിരിക്കലല്ല. വോട്ടിംഗ് മെഷീന്‍ തിരിമറി കാരണമാണ് തോറ്റതെന്ന്
വിചാരിച്ചിരിക്കുന്നതിലും വലിയ തോല്‍വി വേറെയില്ല എന്നും അദ്ദേഹം
ചൂണ്ടിക്കാട്ടുന്നു.
