'പാറ്റ'യുടെ വേഷം ധരിച്ച് പാട്ടുപാടി ഡാൻസ് കളിക്കുന്ന യുവാവ്; യമുനയിലെ മലിനീകരണം കണ്ടില്ലെന്ന് നടിക്കുന്നു; ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാൻ വേറിട്ട പ്രതിഷേധം

 


മഥുര: ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാൻ നഗരസഭാ ഓഫീസിലേക്ക് പാറ്റയുടെ (കോക്രോച്ച്) വേഷമിട്ടെത്തി സാമൂഹിക പ്രവർത്തകന്റെ തകർപ്പൻ പ്രതിഷേധം. യമുനാനദിയിലെ കടുത്ത മലിനീകരണത്തിനും മഥുര നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾക്കും എതിരെയാണ് സാമൂഹിക പ്രവർത്തകനായ ദീപക് ശർമ്മ വേറിട്ട രീതിയിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മഥുര മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസിനുള്ളിൽ കോക്രോച്ച് വേഷം ധരിച്ച് പാട്ടുപാടിയും നൃത്തം ചെയ്തുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഷേധം. അടുത്തിടെ രൂപവത്കരിക്കപ്പെട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പ്ലാറ്റ്‌ഫോമിന്റെ ആശയങ്ങൾക്ക് പിന്നാലെയാണ് ദീപക് ശർമ്മയുടെ ഈ ജനശ്രദ്ധയാകർഷിച്ച നീക്കം.

യമുനാ നദിയിലെ മലിനീകരണവും നഗരത്തിലെ മാലിന്യപ്രശ്നങ്ങളും കൺമുന്നിലുണ്ടായിട്ടും അധികൃതർ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ദീപക് ശർമ്മ കുറ്റപ്പെടുത്തി. ഈ ഗുരുതരമായ സാഹചര്യത്തിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനാണ് താൻ ഇത്തരമൊരു വേഷം ധരിക്കാൻ നിർബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items