കണ്ടാല്‍ എ ഫോര്‍ സൈസ് പേപ്പര്‍ എന്ന് തോന്നും; മയക്കുമരുന്ന് കലര്‍ന്ന പേപ്പറുകളുമായി കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍


കുവൈത്ത്: മയക്കുമരുന്ന് കലര്‍ന്ന പേപ്പറുകളുമായി കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍. എ ഫോര്‍ സൈസിലുള്ള പേപ്പറുകളില്‍ നിന്നാണ് മയക്കു മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തില്‍ ഏഷ്യക്കാരനാണ് പിടിയിലായത്. 104 ഷീറ്റുകളില്‍ മയക്കുമരുന്ന് കലര്‍ത്തി കടത്താന്‍ ശ്രമിക്കവെയാണ് കുവൈത്ത് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ കുടുക്കിയത്. പേപ്പര്‍ കെമിക്കല്‍ മയക്കുമരുന്നില്‍ മുക്കിയുണക്കി കടത്തുകയായിരുന്നു പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലഹരിക്കടത്ത് തടയാന്‍ കുവൈത്ത് പരിശോധന ശക്തമാക്കിയതോടെയാണ് ലഹരി സംഘങ്ങള്‍ അതിനൂതനമായ വഴികള്‍ പരീക്ഷിക്കുന്നത്. ഇയാളില്‍ നിന്നും മയക്കുമരുന്ന് കലര്‍ന്ന പേപ്പറുകള്‍ കൂടാതെ ശാബുവെന്ന പേരിലുള്ള അഞ്ച് ഗ്രാം മയക്കുമരുന്ന് വേറെയും പിടികൂടി. സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നുകള്‍ നേരത്തെ തന്നെ പ്രചാരത്തിലുള്ളവയാണ്. അത് എ4 രൂപത്തിലേക്ക് വരുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് തെളിയിക്കുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items