മുംബൈ: ഐപിഎല്‍ പോരാട്ടത്തിന് പിന്നാലെ ജൂണ്‍ മാസം ശ്രീലങ്കയില്‍
നടക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ
പ്രഖ്യാപിച്ചു. തിലക് വര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ
ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യ എ, ശ്രീലങ്ക എ,
അഫ്ഗാനിസ്ഥാന്‍ എ ടീമുകളാണ് വൈറ്റ് ബോള്‍ പരമ്പരയില്‍ കളിക്കുന്നത്.
ജൂണ്‍ 9 മുതല്‍ 21 വരെയാണ് പരമ്പര.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും റെക്കോര്‍ഡുകള്‍ തകര്‍ത്തു
മുന്നേറുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ വൈഭവ്
സൂര്യവംശിയെയും സെലക്ടര്‍മാര്‍ എ ടീമില്‍ ഉള്‍പ്പെടുത്തി. വൈഭവിന് പുറമെ
ഐപിഎല്ലില്‍ തിളങ്ങിയ പ്രഭ്‌സിമ്രാന്‍ സിംഗ്, ആയുഷ് ബദോനി,
പ്രിയാന്‍ഷ് ആര്യ തുടങ്ങിയ യുവതാരങ്ങളും ബാറ്റിംഗ് നിരയിലുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് ടീമിന്റെ വൈസ്
ക്യാപ്റ്റന്‍. ഐപിഎല്ലില്‍ തിളങ്ങുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി, പഞ്ചാബിനായി മിന്നലടികളുമായി ഗംഭീര തുടക്കമിടുന്ന യുവ താരം പ്രിയാംശ് ആര്യ
എന്നിവരാകും ഓപ്പണര്‍മാരായി ഇറങ്ങുക. ഒപ്പം പഞ്ചാബ് കിങ്സിനായി മിന്നല്‍
തുടക്കമിടുന്ന പ്രഭ്സിമ്രാന്‍ സിങും ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ്
പ്രഭ്സിമ്രാന്‍ ടീമിലെത്തിയത്. കുമാര്‍ കുശാഗ്രയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍.
ശ്രീലങ്കയിലെ സ്പിന്‍ പിച്ചുകളെ തുണയ്ക്കുന്ന രീതിയിലാണ് ടീം ഘടന.
നായകന്‍ തിലകിനും പരാഗിനും പുറമെ അഞ്ച് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, വിപ്രജ്
നിഗം, ആയുഷ് ബദോനി, സൂര്യന്‍ഷ് ഷെഡ്‌ഗെ
എന്നിവര്‍ ടീമിലുണ്ട്. പേസ് നിരയില്‍ യാഷ് താക്കൂര്‍, അന്‍ഷുല്‍
കംബോജ് എന്നിവരാണുള്ളത്.
സിഎസ്‌കെയ്ക്കായി ഐപിഎല്ലില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന അന്‍ഷുല്‍
കാംബോജ് ആണ് പ്രധാന പേസറായി ഇടം കണ്ടത്. ആയുഷ് ബദോനി, നിഷാന്ത്
സിന്ധു, ഹര്‍ഷ് ദുബെ, വിപ്രജ് നിഗം
എന്നിവരും ടീമിലുണ്ട്. ഇന്ത്യന്‍ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), പ്രിയാംശ് ആര്യ, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ്, ആയുഷ് ബദോനി, നിഷാന്ത്
സിന്ധു, ഹര്‍ഷ് ദുബെ, സൂര്യാംശ് ഷെഡ്ജെ,
പ്രഭ്സിമ്രാന്‍ സിങ്, കുമാര്‍ കുശാഗ്ര,
വിപ്രജ് നിഗം, യഷ് ഠാക്കൂര്‍, യുദ്ധവീര്‍ സിങ്, അന്‍ഷുല്‍ കാംബോജ്, അര്‍ഷാദ് ഖാന്‍.
https://marunadanmalayalee.com/sports/cricket/news-848036
ശ്രീലങ്കയിലെ ത്രിരാഷ്ട്ര ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ.ക്യാപ്റ്റന്‍ തിലക് വര്‍മ; റിയാന്‍ പരാഗ് വൈസ് ക്യാപ്റ്റന്‍; ഓപ്പണിങ് വെടിക്കെട്ടിന് വൈഭവ് സൂര്യവംശിയും പ്രിയാംശ് ആര്യയും
Tags:
Sports
