വിവാഹ ദിനത്തില്‍ പ്രതിശ്രുത വരന്‍ മുങ്ങി; പീഡന പരാതി നല്‍കി വധു; 24കാരന്‍ അറസ്റ്റില്‍


കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ട് ബളാലില്‍ വിവാഹദിവസം മുങ്ങിയ പ്രതിശ്രുത വരനെതിരെ പീഡന പരാതിയുമായി വധു രംഗത്ത്. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യുവതി നല്‍കിയ പീഡന പരാതിയില്‍ പ്രതിശ്രുത വരനായ ബളാല്‍ സ്വദേശി വിഷ്ണു നാരായണനെ (24) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയത്തിലായിരുന്ന വിഷ്ണുവും യുവതിയും തമ്മിലുള്ള വിവാഹം മേയ് പത്തിന് ബളാലിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തി കാത്തിരുന്നെങ്കിലും വിഷ്ണുവും സംഘവും എത്തിയില്ല. ഇതിനിടെ വരനെ കാണാനില്ലെന്ന വാര്‍ത്തയുമായി ബന്ധുക്കള്‍ ക്ഷേത്രത്തിലെത്തിയതോടെ വിവാഹം മുടങ്ങുകയായിരുന്നു. വിവാഹം മുടങ്ങിയതിന് പിന്നാലെ, വിഷ്ണു തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഒളിവില്‍ പോയ യുവാവിനെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വിവാഹ ദിനത്തിലെ ഈ നാടകീയ സംഭവങ്ങളും തുടര്‍ന്നുണ്ടായ അറസ്റ്റും പ്രദേശത്ത് വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items