'ഷാജിക്കാ... ഒമ്പതാം നമ്പര്‍ വണ്ടി നമ്മക്ക് വേണ്ടട്ടോ... ഒമ്പത് ഒരു രസോല്ല!' മന്ത്രി കെ.എം ഷാജിയുടെ കാറിന് പിന്നാലെ ഓടി ലീഗ് അണികള്‍; ഒമ്പതാം നമ്പറിനോട് അണികള്‍ക്ക് ഇത്ര കലിപ്പ് എന്തുകൊണ്ട്? സത്യപ്രതിജ്ഞാ വേദിയിലെ ആ കൗതുക കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറല്‍!

 


തിരുവനന്തപുരം: തൊട്ടതെല്ലാം വിവാദമാക്കുന്ന സോഷ്യല്‍ മീഡിയക്കാലത്ത്, പുതുതായി ചുമതലയേറ്റ യുഡിഎഫ് മന്ത്രിസഭയിലെ വാഹനം മാറ്റല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് അണികളുടെ സ്‌നേഹപൂര്‍വ്വമുള്ള 'ഡിമാന്‍ഡ്'. വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ അംഗമായ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിക്ക് അനുവദിച്ച ഒമ്പതാം നമ്പര്‍ ഔദ്യോഗിക വാഹനം മാറ്റണമെന്ന ആവശ്യവുമായി അണികള്‍ രംഗത്തെത്തിയതാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളിലെ പുതിയ സംസാരവിഷയം. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മന്ത്രിയുടെ വണ്ടി പിന്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിക്കുന്നതിന്റെ വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

 

'ഷാജിക്കാ... ഒമ്പത് നമ്മക്ക് വേണ്ടട്ടോ...!' സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മടങ്ങുകയായിരുന്ന കെ.എം. ഷാജിയുടെ കാറിനരികിലേക്ക് ഓടിയെത്തിയ പ്രവര്‍ത്തകര്‍ കൗതുകമുണര്‍ത്തുന്ന ഭാഷയിലാണ് തങ്ങളുടെ ആവശ്യം മുന്നോട്ടുവെച്ചത്. 'ഷാജിക്കാ... വണ്ടി നമ്പര്‍ ഒമ്പത് വേണ്ടട്ടോ നമ്മക്ക്... ഒമ്പത് മാറ്റണം, ഒമ്പത് ഒരു രസോല്ല. ഒമ്പത് വേണ്ട, പത്തെടുത്തോ...' എന്നായിരുന്നു അണികളുടെ അഭ്യര്‍ത്ഥന. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്തെ ചില 'ഒമ്പതാം നമ്പര്‍' വിവാദങ്ങളും കടുത്ത രാഷ്ട്രീയ മത്സരങ്ങളും മനസ്സില്‍ വെച്ചാകാം അണികള്‍ ഈ സ്‌നേഹശാസന നല്‍കിയതെന്നാണ് സൂചന. പ്രവര്‍ത്തകരുടെ ഈ പെട്ടെന്നുള്ള ആവശ്യം ചിരിയോടെ കേട്ടുനിന്ന മന്ത്രി, അവര്‍ക്ക് കൈകൊടുത്ത ശേഷമാണ് യാത്ര തുടര്‍ന്നത്. വണ്ടി നമ്പര്‍ മാറ്റുമോ ഇല്ലയോ എന്ന് വ്യക്തമല്ലെങ്കിലും സംഭവം സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

 

മന്ത്രിമാരുടെ കാറുകള്‍; മുന്‍ഗണന ഇങ്ങനെ: ഭരണമാറ്റമുണ്ടായെങ്കിലും പുതിയ മന്ത്രിമാര്‍ക്കായി പുത്തന്‍ കാറുകള്‍ വാങ്ങുന്നില്ലെന്നതാണ് ശ്രദ്ധേയം. മുന്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന പഴയ വാഹനങ്ങള്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തി പുതിയ മന്ത്രിമാര്‍ക്ക് നല്‍കാനാണ് പൊതുഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക വാഹനങ്ങളുടെ മുന്‍ഗണനാ ക്രമം ഇങ്ങനെയാണ്: സ്റ്റേറ്റ് കാര്‍ നമ്പര്‍ 1: മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്റ്റേറ്റ് കാര്‍ നമ്പര്‍ 2: പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്) സ്റ്റേറ്റ് കാര്‍ നമ്പര്‍ 3: രമേശ് ചെന്നിത്തല (കോണ്‍ഗ്രസ്) മറ്റ് ഘടകകക്ഷി മന്ത്രിമാര്‍ക്ക് തുടര്‍ന്നുള്ള നമ്പറുകള്‍ ലഭിക്കുമ്പോള്‍, കോണ്‍ഗ്രസിലെ മറ്റ് മന്ത്രിമാര്‍ക്ക് അവരുടെ സീനിയോറിറ്റി അനുസരിച്ചായിരിക്കും വാഹനങ്ങളുടെ നമ്പറുകള്‍ അനുവദിക്കുക.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items