തൃശൂര്‍: മൈസൂരുവിലെ നഴ്‌സിങ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം കാറില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ വരവൂര്‍ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്‍-സിനി ദമ്പതികളുടെ മകള്‍ ആര്യ (18) ആണ് മരണപ്പെട്ടത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു.
ബുധനാഴ്ച
വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കോളേജിലെ താമസ സൗകര്യവും ഭക്ഷണവും
തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് പഠനം നിര്‍ത്തി പിതാവിനൊപ്പം കാറില്‍
നാട്ടിലേക്ക് മടങ്ങുകയായിരുന്നു ആര്യ. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്ന
മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ആര്യയുടെ പിതാവ് സുരേന്ദ്രനും
പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ്
വിവരം. സുരേന്ദ്രന്‍, സിനി എന്നിവരാണ് മാതാപിതാക്കള്‍
സഹോദരന്‍ ആകാശ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.
