കൊല്ലം:
പതിമൂന്നകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ അഞ്ചല്‍
പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഇടയം സ്വദേശി മണികണ്ഠനാണ് പോലീസ് പിടിയിലായത്.
തളർന്ന് അവശനായി അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം
വീട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു.
പീഡനം നടന്നുവെന്ന് കുട്ടി ആശുപത്രി അധികൃതരോടാണ്
പറഞ്ഞത്. ഉടനെ തന്നെ ഇവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ
അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. മണികണ്ഠന്‍ നിരവധി തവണകുട്ടിക്ക്
മദ്യം നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.
