ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ടോസ്.
മുംബൈയെ ആദ്യമായി നയിക്കാനിറങ്ങിയ ജസ്പ്രീത് ബുംറ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്തു.
സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയുടെയും വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും
അസാന്നിധ്യത്തിലാണ് ബുംറ നായകസ്ഥാനത്തേക്ക് എത്തിയത്. ധർമ്മശാലയിൽ മഴ ഭീഷണി
നിലനിൽക്കുന്നുണ്ടെങ്കിലും ടോസ് കൃത്യസമയത്ത് തന്നെ നടന്നു.
നായകൻ ഹാർദിക്കിനും സൂര്യകുമാറിനും പുറമെ സ്റ്റാർ സ്പിന്നർ അല്ലാ
ഗസൻഫറും കളിക്കില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്. രണ്ട് മാറ്റങ്ങളുമായാണ്
മുംബൈ ഇറങ്ങുന്നത്. മറുഭാഗത്ത് തുടർച്ചയായ നാല് തോൽവികളിൽ നിന്ന് കരകയറാൻ
ഉറച്ചെത്തിയ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ് പ്ലേയിങ് ഇലവനിൽ മൂന്ന് മാറ്റങ്ങൾ
വരുത്തിയിട്ടുണ്ട്.
https://marunadanmalayalee.com/ipl/mi-vs-pbks-ipl-match-848050
