മുംബൈ:
ആഗോള വാഹന വിപണിയെ ഞെട്ടിച്ചുകൊണ്ട് പുതിയ തന്ത്രപരമായ പങ്കാളിത്തത്തിന് ഒരുങ്ങി
ടാറ്റാ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസ് ഗ്രൂപ്പും. ടാറ്റാ മോട്ടോഴ്‌സിന്റെ
അത്യാധുനിക എസ്‌യുവി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പുതിയ ജീപ്പ് മോഡൽ വികസിപ്പിക്കാനാണ്
സ്റ്റെല്ലാന്റിസ് പദ്ധതിയിടുന്നത്. ഇരു കമ്പനികളും തമ്മിലുള്ള 20 വർഷത്തിലധികം നീണ്ട ബിസിനസ്സ് സഖ്യം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതാണ്
പുതിയ തീരുമാനം. 2028-ൽ വിപണിയിലെത്തുമെന്ന്
പ്രതീക്ഷിക്കുന്ന പുതിയ ജീപ്പ് എസ്‌യുവി പൂർണ്ണമായും ഇന്ത്യയിൽ തന്നെയായിരിക്കും
രൂപകൽപ്പന ചെയ്യുന്നതും നിർമ്മിക്കുന്നതും. ടാറ്റയുമായുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായി
മഹാരാഷ്ട്രയിലെ രഞ്ജൻഗാവ് പ്ലാന്റിൽ വെച്ചായിരിക്കും ഇതിന്റെ അസംബ്ലിങ് നടക്കുക.
ഇന്ത്യയിലെ ആഭ്യന്തര വിപണി ലക്ഷ്യമിടുന്നതിനൊപ്പം ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിലേക്ക് ഈ മെയ്ഡ് ഇൻ ഇന്ത്യ ജീപ്പ് എസ്‌യുവി കയറ്റുമതി
ചെയ്യുമെന്നും സ്റ്റെല്ലാന്റിസ് വ്യക്തമാക്കി.
