മഴ വരുന്നതിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കും; കര്‍ഷകര്‍ക്ക് കിട്ടാനുള്ള പണം പെട്ടെന്ന് കൊടുത്ത് തീര്‍ക്കുമെന്നും കൃഷിമന്ത്രി ടി. സിദ്ദിഖ്

 


വയനാട്: സംസ്ഥാനത്തെ നെല്ല് സംഭരണ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും മഴ വരുന്നതിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. കര്‍ഷകര്‍ക്ക് കിട്ടാനുള്ള പണം പെട്ടെന്ന് കൊടുത്ത് തീര്‍ക്കും. സഹകരണ ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.

പുതിയ സര്‍ക്കാര്‍ നെല്ല് സംഭരണത്തിന് മുന്‍ഗണന നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് പലയിടത്തും സംഭരണം പൂര്‍ത്തിയാകാതെ നെല്ല് കെട്ടിക്കിടക്കുകയാണ് എന്ന ആശങ്ക കര്‍ഷകര്‍ പങ്കുവച്ചിരുന്നു. വേനല്‍മഴ കൂടി ശക്തമായതോടെ കര്‍ഷകരുടെ ദുരിതവും ഇരട്ടിയായ സ്ഥിതിയിലാണ്. വേനല്‍മഴ പെയ്തിറങ്ങിയതോടെ പാടശേഖരങ്ങള്‍ ഒന്നാംവിള കൃഷിക്കായി ഒരുക്കേണ്ട സമയമായിട്ടും, കൈയില്‍ പണമില്ലാതെ എന്ത് ചെയ്യണമെന്നറിയാത്ത നെല്‍ക്കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.

രണ്ടാമത്തെ വിളവെടുപ്പ് കഴിഞ്ഞ് സംഭരിച്ച നെല്ലിന്റെ പണം ലഭ്യമാകാത്തത് കര്‍ഷകരെ കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. നെല്ല് നല്‍കി നാല് മാസം പിന്നിട്ടിട്ടും അര്‍ഹമായ തുക കര്‍ഷകരുടെ കൈകളില്‍ എത്തിയിട്ടില്ല. വൈകിയാണെങ്കിലും സംഭരിച്ച നെല്ലിന്റെ തുക കിട്ടാത്തതിനാല്‍ അടുത്ത കൃഷിക്കായി നിലമൊരുക്കാനോ വളം വാങ്ങാനോ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. ട്രാക്ടര്‍ വാടക നല്‍കാനും പാട്ടക്കുടിശ്ശിക തീര്‍ക്കാനുമെല്ലാം വീണ്ടും പലിശക്കാര്‍ക്ക് മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലാണ് കര്‍ഷകരുള്ളത്.


 

Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items