ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; പാട്ടീല്‍ അജിത് ഭഗവത് റാവു ധനവകുപ്പു സെക്രട്ടറി; പി ബി നൂഹ് ജി എസ് ടി കമ്മീഷണര്‍; അരുണ്‍.കെ.വിജയന്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍; ആറ് ജില്ലകളില്‍ പുതിയ കളക്ടര്‍മാര്‍

 


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ചീഫ് സെക്രട്ടറി തലം മുതല്‍ കളക്ടര്‍മാര്‍ക്ക് വരെ മാറ്റം വരുത്തിക്കൊണ്ടുള്ള വന്‍ പുനഃസംഘടനയ്ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ പ്രകാരം രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.ഭരണതലത്തില്‍ ഏറെ തന്ത്രപ്രധാനമായ ധനവകുപ്പിന്റെ പുതിയ സെക്രട്ടറിയായി പാട്ടീല്‍ അജിത് ഭഗവത് റാവുവിനെയാണ് നിയമിച്ചിരിക്കുന്നത്. ജിഎസ്ടി കമ്മീഷണറായി പി. ബി നൂഹും ചുമതലയേല്‍ക്കും.

പ്രധാന വകുപ്പുകളിലെ മാറ്റങ്ങള്‍ പാറ്റീല്‍ അജിത് ഭഗവത് റാവു IAS: നിലവിലെ ജിഎസ്ടി വകുപ്പ് കമ്മീഷണറായ ഇദ്ദേഹത്തെ ധനകാര്യ (വിഭവ) വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പി. ബി നൂഹ് IAS: ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായ ഇദ്ദേഹത്തെ പുതിയ ജിഎസ്ടി വകുപ്പ് കമ്മീഷണറായി നിയമിച്ചു.

കെ. ഇമ്പശേഖര്‍ IAS: ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ഇദ്ദേഹത്തെ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറായി (MD) നിയമിച്ചു. കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍ പ്രൊജക്റ്റിന്റെ (KERA) ജോയിന്റ് പ്രൊജക്റ്റ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും.

ദേവിദാസ് എന്‍ IAS: കൊല്ലം ജില്ലാ കളക്ടറായിരുന്ന ഇദ്ദേഹത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (KILA) ഡയറക്ടറായി നിയമിച്ചു. ഇന്‍പാക്ട് കേരള ലിമിറ്റഡിന്റെ എംഡി ചുമതലയും ഇദ്ദേഹം വഹിക്കും. അരുണ്‍ കെ. വിജയന്‍ IAS: കണ്ണൂര്‍ ജില്ലാ കളക്ടറായിരുന്ന ഇദ്ദേഹത്തെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചു. കെഎസ്‌ഐഡിസി (KSIDC) മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്. സ്‌നേഹില്‍ കുമാര്‍ സിങ് IAS: കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന ഇദ്ദേഹത്തെ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ  പൂര്‍ണ്ണ അധിക ചുമതലയും ഇദ്ദേഹം നിര്‍വ്വഹിക്കും.

അരുണ്‍ എസ്. നായര്‍ IAS: പ്രവേശന പരീക്ഷാ കമ്മീഷണറായിരുന്ന ഇദ്ദേഹത്തെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സിഇഒ എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കും. പ്രേം കൃഷ്ണന്‍ എസ് IAS: പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന ഇദ്ദേഹത്തെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും (OSD) നിയമിച്ചു. സമീര്‍ കിഷന്‍ IAS: ആലപ്പുഴ സബ് കളക്ടറായിരുന്ന ഇദ്ദേഹത്തെ വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായും നിയമിച്ചു. കയര്‍ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിനാണ്. പുതിയ ജില്ലാ കളക്ടര്‍മാര്‍ സ്ഥലംമാറ്റത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ജില്ലകള്‍ക്ക് പുതിയ കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പുതിയ കളക്ടര്‍മാര്‍ താഴെ പറയുന്നവരാണ്:

മാധവിക്കുട്ടി എം.എസ് IAS (പാലക്കാട് കളക്ടറായിരുന്നു). പത്തനംതിട്ട: നിസാമുദീന്‍ എ IAS (കില ഡയറക്ടറായിരുന്നു). കൊല്ലം: ആനി ജൂല തോമസ് IAS (വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു). പാലക്കാട്: സുധീര്‍ കെ IAS (കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്നു). ആലപ്പുഴ: ഷാജി വി. നായര്‍ IAS (കൊച്ചി സ്മാര്‍ട്ട് മിഷന്‍ സിഇഒ ആയിരുന്നു). കണ്ണൂര്‍: വിഷ്ണുരാജ് പി IAS (വ്യവസായ വകുപ്പ് ഡയറക്ടറായിരുന്നു). പുതിയ കളക്ടര്‍മാരായി നിയമിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ജോയിനിങ് ടൈം ആനുകൂല്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് 2026 മെയ് 25-ന് തന്നെ അതത് ജില്ലകളില്‍ ചാര്‍ജ്ജെടുക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items