തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ ആത്മഹത്യ ചെയ്തു; അഡയാര്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടി; മൃതദേഹം കണ്ടെത്തി


ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ (85) ആത്മഹത്യ ചെയ്തു. ചെന്നൈയിലെ അഡയാര്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

1980 കാലഘട്ടം മുതല്‍ തമിഴ് സിനിമാ രംഗത്ത് സജീവമായിരുന്നു കെ രാജന്‍. 1983ല്‍ സുരേഷും സുലക്ഷണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ബ്രഹ്‌മചാരികള്‍' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നിര്‍മാതാവായത്. തുടര്‍ന്ന് ഗണേഷ് സിനി ആര്‍ട്സ് എന്ന ബാനറില്‍ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചു. അബ്ബാസ്, കുനാല്‍ എന്നിവര്‍ അഭിനയിച്ച 'ഉണര്‍ച്ചികള്‍' ഉള്‍പ്പെടെയുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2000ല്‍ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items