പ്രതിപക്ഷ നേതാവ് പുതിയ ഒരാള്‍ ആകാമായിരുന്നു; തോറ്റാലും സിപിഎം തെറ്റ് തിരുത്തില്ല; മത്സരിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായെന്നും വി.കുഞ്ഞികൃഷ്ണന്‍

 


കണ്ണൂര്‍: തോറ്റാലും സിപിഎം തെറ്റ് തിരുത്തില്ല എന്നാണ് മുന്‍ അനുഭവമെന്ന് പയ്യന്നൂര്‍ നിയുക്ത എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍. ഞാന്‍ ജയിക്കാന്‍ വേണ്ടി ആയിരുന്നില്ല മത്സരിച്ചത്. ഒരു പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ജനങ്ങള്‍ കൈവിട്ടില്ലെന്നും വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സിപിഎം തിരുത്തലിന് എത്രത്തോളം തയ്യാറാകും എന്നത് കണ്ടറിയേണ്ട കാര്യമാണ്. മുന്‍ അനുഭവങ്ങളില്‍ നിന്നും എനിക്ക് വ്യക്തമാവുന്നത് തിരുത്തലിന് തയ്യാറാവില്ല എന്നതാണ്. മൂന്നുതവണ തെറ്റ് തിരുത്തല്‍ രേഖ അംഗീകരിച്ച് ചര്‍ച്ച ചെയ്തതാണ്. പക്ഷേ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ജനവിധി ഇങ്ങനെയായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് പുതിയ ഒരാള്‍ ആകാമായിരുന്നു എന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items