ശ്രീകണ്ഠാപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വി എല്‍.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമല്ലെന്നും, ജനവിധി പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ട് കൂടുതല്‍ കരുത്തോടെ മുന്നണി തിരിച്ചുവരുമെന്നും നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രസ്താവിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങയില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ
തുടര്‍ച്ച തങ്ങള്‍ക്കുമാത്രമേ സാധിക്കൂ എന്ന നിര്‍ബന്ധം എല്‍.ഡി.എഫിനില്ല. ജനവിധി
മാനിച്ച് ഇനി യു.ഡി.എഫ് സര്‍ക്കാരാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
നാടിന്റെ അഭിവൃദ്ധിക്കും ജനക്ഷേമത്തിനും ഉതകുന്ന എല്ലാ തീരുമാനങ്ങള്‍ക്കും
പ്രതിപക്ഷം ക്രിയാത്മകമായ പിന്തുണ നല്‍കും. എന്നാല്‍ ജനതാല്‍പര്യത്തിന് വിരുദ്ധമായ
നടപടികളുണ്ടായാല്‍ അതിശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ
പത്ത് വര്‍ഷം കൊണ്ട് കേരളത്തെ വലിയ രീതിയില്‍ മുന്നോട്ട് നയിക്കാന്‍ എല്‍.ഡി.എഫ്
സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തകര്‍ന്നടിഞ്ഞ വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും, ശാസ്ത്ര-സാങ്കേതിക മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കാനും സര്‍ക്കാരിന്
സാധിച്ചു. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ജനക്ഷേമ പദ്ധതികളിലൂടെ 'സര്‍ക്കാര്‍ തങ്ങള്‍ക്കൊപ്പമുണ്ട്' എന്ന പ്രതീതി
ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ
കണ്ടെത്തുക വളർത്തുമൃഗ സംരക്ഷണം ജോബ് പോർട്ടൽ യാത്രാ ഗൈഡ് മികച്ച ഭരണം
കാഴ്ചവെച്ചിട്ടും ഭരണമാറ്റമാണ് ജനങ്ങള്‍ ആഗ്രഹിച്ചതെന്നും ആ ജനവിധിയെ പൂര്‍ണ്ണമായി
മാനിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം നിരവധി പ്രതിസന്ധി ഘട്ടങ്ങളെ
തരണം ചെയ്ത പാരമ്പര്യം പാര്‍ട്ടിക്കുണ്ടെന്നും, കൂടുതല്‍
ജനപിന്തുണയോടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളോടെയും എല്‍.ഡി.എഫ് ശക്തമായി
തിരിച്ചുവരുമെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.
