ബൈക്കില്‍ ഓഫീസിലേക്ക് പോയ കെഎസ്ഇബി എഞ്ചിനീയറെ കാട്ടാന ആക്രമിച്ചു; മൂഴിയാറില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് ഗുരുതര പരിക്ക്

 


പത്തനംതിട്ട: മൂഴിയാറില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ കാട്ടാനയുടെ ആക്രമണം. മൂഴിയാര്‍ ഓപ്പറേഷന്‍ സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ ഷിബു തങ്കപ്പനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

 ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഷിബു തങ്കപ്പന്‍ ബൈക്കില്‍ മൂഴിയാറിലെ ഓഫീസിലേക്ക് പോകുന്നതിനിടെ വേലുത്തോടിന് സമീപം വെച്ചാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടതും ആക്രമിക്കപ്പെട്ടതും. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലിന് ഒടിവുണ്ടാവുകയും ദേഹമാസകലം കഠിനമായ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നാണ് വിവരം.



Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items