'സാൾട്ട് മാംഗോ ട്രീ', 'തൃശൂർ പൂരം' എന്നീ ജനപ്രിയ ചിത്രങ്ങൾക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഡോ. അമ്പാടി കെ. ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സൈജു കുറുപ്പിനൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭരായ ഒരുപറ്റം താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഈ സിനിമയ്ക്കായി ഒരുങ്ങുന്ന ശബരിമലയുടെ പടുകൂറ്റൻ സെറ്റാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്
സൂപ്പർഹിറ്റ് ചിത്രമായ 'മാളികപ്പുറ'ത്തിന് ശേഷം രഞ്ജിൻ രാജ് വീണ്ടും സംഗീത
സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകതയും 'ഹരിവരാസന'ത്തിനുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള
വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വരാനിരിക്കുന്ന ജൂലൈ
മാസത്തിൽ തിരുവനന്തപുരത്ത് വെച്ച് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ്
നിശ്ചയിച്ചിരിക്കുന്നത്.
