പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

 


പാലക്കാട്: നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് എരുമയൂരില്‍ ഇന്നലെയാണ് അപകടമുണ്ടായത്. കുനിശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്നുവന്ന ലോറിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

 

ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ബൈക്ക് യാത്രക്കാരും കുനിശേരി സ്വദേശികളുമായ സുഭാഷ് (19), രതീഷ് (21) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഖിലിന് (18) ഗുരുതരമായി പരിക്കേറ്റു. സുഖിലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സുഭാഷും രതീഷും അപകടസ്ഥലത്തുതന്നെ മരണപ്പെട്ടു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items