ഗോപിക
സുഹൃത്തിനൊപ്പം പാലാരിവട്ടത്തേക്ക് പോകുന്നതിനിടെയാണ് അപകടം. മെട്രോ പില്ലറിന്
മുകളില്‍നിന്ന് വലിയൊരു ഇരുമ്പുദണ്ഡ് താഴേക്ക് പതിക്കുകയും കമ്പി കാറിന്റെ
മുന്നിലെ വിന്‍ഡ് ഷീല്‍ഡ് തുളച്ചു ഉള്ളിലേക്ക് പതിക്കുകയുമായിരുന്നു. കാറിന്റെ
മുന്‍ഭാഗത്തായി ഇടതുവശത്താണ് ഗോപിക ഇരുന്നിരുന്നത്. വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത്
അകത്തേക്കുവീണ കമ്പി തട്ടി ഗോപികയുടെ കൈയ്ക്ക് ചതവുണ്ടായി. കാലിന് പരിക്കേല്‍ക്കുകയും
ചെയ്തിട്ടുണ്ട്. ഗോപികയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച്
പ്രഥമശുശ്രൂഷ നല്‍കി.
പാലാരിവട്ടം
പൈപ്പ് ലൈന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ
പാടിവട്ടത്താണ് വന്‍ സുരക്ഷാവീഴ്ച. സംഭവമറിഞ്ഞ് ഹൈബി ഈഡന്‍ എം.പി., ഉമ തോമസ് എം.എല്‍.എ., കെ.എം.ആര്‍.എല്‍. എം.ഡി. ലോക്‌നാഥ്
ബെഹ്‌റ തുടങ്ങിയവര്‍ ബന്ധപ്പെട്ടിരുന്നുവെന്നും നടപടികള്‍ സ്വീകരിക്കാമെന്ന്
ഉറപ്പു നല്‍കിയതായും ഗോപിക പറഞ്ഞു.
