കുടിയേറ്റക്കാരില്‍ ഒന്നാം സ്ഥാനം ഇന്ത്യാക്കാര്‍ക്ക് തന്നെ; ബ്രിട്ടനിലെത്തുന്ന യൂറോപ്യന്‍ ഇതര കുടിയേറ്റക്കാരില്‍ കൂടുതല്‍ ഇന്ത്യാക്കാര്‍

 


ലണ്ടന്‍: കുടിയേറ്റ നിരക്ക് കാര്യമായി കുറയുമ്പോഴും, ദീര്‍ഘകാല വര്‍ക്ക് വിസയിലും, സ്റ്റുഡന്റ് വിസയിലും ബ്രിട്ടനിലെത്തുന്ന യൂറോപ്യന്‍ ഇതര കുടിയേറ്റക്കാരില്‍ ഇപ്പോഴും കൂടുതല്‍ ഇന്ത്യാക്കാര്‍ തന്നെ. 2025 ഡിസംബറില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യാക്കാര്‍ക്ക് 40,000 വര്‍ക്ക് വിസകളും, 89,000 സ്റ്റുഡന്റ് വിസകളും, 9000 മറ്റ് ദീര്‍ഘകാല വിസകളുമാണ് അനുവദിച്ചത്. മൊത്തം 1,38,000 പേരാണ് അത്തരത്തില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ എത്തിച്ചേര്‍ന്നത്. പാകിസ്ഥാന്‍, ചൈന, നൈജീരിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിച്ച മറ്റ് രാജ്യങ്ങള്‍.

ബ്രിട്ടനിലേക്ക് വിവിധ വിസകളിലായി എത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1,56,000 പേരായിരുന്നു വിവിധ ദീര്‍ഘകാല വിസകളില്‍ ഇവിടെ എത്തിച്ചേര്‍ന്നത്. അതേസമയം 2023 ഡിസബറില്‍ അവസാനിച്ച വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ബ്രിട്ടനിലെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 50 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items