കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

 


കുവൈത്ത് സിറ്റി: ജലീബിൽ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി ബിജുവിന്റെ മകൾ ഫേബ (14) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഫേബ.

ലിബി ബിജുവാണ് മാതാവ്. കെട്ടിടത്തിന് മുകളിൽ നിന്ന് വീണ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പ്രാദേശിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കുവൈത്തിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items