മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ 'പി.എം ശ്രീ' പദ്ധതിയുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തില്‍ യു.ഡി.എഫ് രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവെക്കുകയും 93 കോടി രൂപ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് എങ്ങനെ പിന്നോട്ട് പോകാനാകും എന്നതിനെക്കുറിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
അധികാരത്തില്‍
എത്തിയാല്‍ പി.എം ശ്രീ പദ്ധതി നടപ്പാക്കില്ല എന്നതായിരുന്നു യു.ഡി.എഫിന്റെ
പ്രഖ്യാപിത നിലപാട്. എന്നാല്‍ മുന്‍ സര്‍ക്കാര്‍ ഇതിനകം കരാറില്‍ ഒപ്പിട്ട
പശ്ചാത്തലത്തില്‍ നിയമവശങ്ങള്‍ കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി
വ്യക്തമാക്കി.
പ്ലസ്
വണ്‍ സീറ്റ് പ്രതിസന്ധിയും പാഠപുസ്തക വിതരണവും മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍
സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കേണ്ടി വരും. അധിക
ബാച്ചുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആദ്യ അലോട്ട്മെന്റില്‍ തന്നെ വ്യക്തത
വരുത്തും. തുടര്‍ന്നും പ്രതിസന്ധിക്ക് പരിഹാരമില്ലെങ്കില്‍ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍
ആലോചിക്കും. വരും അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്.
മേയ് 30-നകം തന്നെ സ്‌കൂളുകളില്‍ പുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നും
വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
