തയ്ക്കാൻ കൊടുത്ത വസ്ത്രം വാങ്ങാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമയായ 54കാരൻ പിടിയിൽ; അറസ്റ്റിലായത് പുതുപ്പാടിക്കാരൻ മുസ്തഫ

 


കോഴിക്കോട്: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 54കാരൻ പിടിയിൽ. കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. താമരശ്ശേരി പുതുപ്പാടി സ്വദേശി കാരക്കുന്നുമ്മൽ വീട്ടിൽ മുസ്തഫ കെ.കെ. (54) യെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് കുന്ദമംഗലം സ്വദേശിനിയായ യുവതി ടൈലറിങ് സ്ഥാപനത്തിൽ തയ്ക്കാൻ കൊടുത്ത ഡ്രസ്സ് വാങ്ങാൻ ചെന്ന സമയത്ത് ലൈംഗിക അതിക്രമമുണ്ടായത്. സ്ഥാപനത്തിന്റെ ഉടമസ്ഥനായ പ്രതി ലൈംഗിക ഉദ്യേശ്യത്തോടെ യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിപ്രകാരം കുന്ദമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items