ഉച്ച സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്; ഒമാനിൽ ചൂട് വർധിക്കുന്നു; 46°C കടന്ന് താപനില; അതീവ ജാഗ്രത പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണം

 


 മസ്‌കത്ത്: ഒമാനിലെ വിവിധ പ്രവിശ്യകളിൽ വേനൽക്കാലത്തെ ചൂട് അതിശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില മഹൂത്ത് നഗരത്തിലാണ് രേഖപ്പെടുത്തിയത്. ഇവിടെ 46.3°C ചൂടാണ് റിപ്പോർട്ട് ചെയ്തതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) കാലാവസ്ഥാ ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ദിമാഉ വത്വാഈനിൽ രേഖപ്പെടുത്തിയ 45.2°C ആയിരുന്നു മുൻപത്തെ ഉയർന്ന താപനിലയെങ്കിൽ, മഹൂത്തിൽ ഇപ്പോൾ താപനില അതിനേക്കാൾ ഉയർന്നിരിക്കുകയാണ്.

 രാജ്യത്തെ മിക്ക പ്രദേശങ്ങളിലും താപനില 44 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നതോടെ വരും ദിവസങ്ങളിലും ചൂട് ഇതേപടി തുടർന്നേക്കുമെന്നാണ് സൂചന. കടുത്ത വേനൽ കണക്കിലെടുത്ത് ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.


Previous Post Next Post

ADD SPACE

ADD SPACE

ADD SPACE

ADD SPACE

Popular Items