തിരുവനന്തപുരം:
മുഖ്യമന്ത്രി വിഡി സതീശൻ്റെ പേഴ്സ്നൽ സ്റ്റാഫ് നിയമനങ്ങൾക്ക് ഉത്തരവ് ഇറങ്ങി.
രത്തൻ ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാകും. നിലവിൽ
സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ്. മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനെ
നിയമിച്ചു. പ്രസ് സെക്രട്ടറിയായി സീജി ജി എസിനെയും സ്പെഷ്യൽ പ്രൈവറ്റ്
സെക്രട്ടറിയായി ടി ശ്രീകുമാറിനെയും നിയമിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള
ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പടെ 20 പേരെയാണ്
ആദ്യ ഘട്ടത്തിൽ പേഴ്സ്നൽ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
